അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രൊജക്ടിന്റെ ഭാഗമായി ' ഭരണഘടനയും നിയമവാഴ്ചയും ജനാധിപത്യവും' എന്ന വിഷയത്തിൽ നവോത്ഥാന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റ്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ നിർമ്മല കോളേജ് പൊളിറ്റിക്കൽ സയൻസ് തലവനായിരുന്ന പ്രൊഫ ജോയ് ജോസഫ് വിഷയാവതരണം നടത്തി. ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ സെക്രട്ടറി എ എൻ സോമദാസ് ,കെ .എം സാബു ,രഞ്ജിത് ജോർജ് പാലക്കാട്ട് ,സിന്ധു വിജയൻ ,കെ ആർ സോമരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം കെ പ്രോഗ്രാമിന് നേതൃത്വം നൽകി.