തൊടുപുഴ : തൊടുപുഴ ജെ.സി.ഐയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ''പ്ലാസ്റ്റിക് ഉപേക്ഷിക്കൂ നാടിനെ രക്ഷിക്കൂ'' എന്ന പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ജെ.സി.ഐ. പ്രസിഡന്റ് സ്റ്റീഫൻ ജോസ് പുളിമൂട്ടിലിന് നൽകി നിർവ്വഹിച്ചു. സെക്രട്ടറി മാത്യു എം. കണ്ടിരിക്കൽ, ട്രഷറർ ഫെബിൻ സേവ്യർ, ജേസിററ്റ് ചെയർപേഴ്സൺ മരിയ സ്റ്റീഫൻ, മുൻ പ്രസിഡന്റുമാരായ ഡോ. ജോസഫ് ജോസ്, ഡോ. ഷെറീജ് ജോസ്, ഡാനി എബ്രഹാം, ഡോ. ബോണി ജോസ് ടോം, ബിസു ബേബി, രൂപേഷ് ജോസും ജിജോ കുര്യൻ, ജോബി തോമസ് ചരളിയിൽ, സൂരജ് ഷിബു, ജേക്കബ് ആനകല്ലുങ്കൽ, ഗോപു ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.