തൊടുപുഴ: അഞ്ചര പതിറ്റാണ്ടിന്റെ ഓർമകളുമായി പൂർവ്വാദ്ധ്യാപകരും വിദ്യാർഥികളും ഒത്തുകൂടി. ന്യൂമാൻ കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ന്യൂമാനൈറ്റ്സിന്റെ നേതൃത്വത്തിലാണ് സംഗമം അരങ്ങേറിയത്. കാർഡിനൽ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യപന വർഷത്തിൽ തന്നെ ഒത്തുകൂടലിനു വേദിയായതിന്റെ ആഹ്ളാദത്തിലായിരുന്ന എല്ലാവരും. പൂർവ്വ വിദ്യാർഥികൂടിയാൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി യോഗം ഉദ്ഘാടനം ചെയ്തു.കോളേജിലെ പൂർവ്വ വിദ്യാർഥിയായ കണ്ടനാട് ഭദ്രാസനാധിപൻ മാർ അത്താനാസിയോസ് മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി. യു.എസ് കൗൺസിലർ ആനി പോൾ, ഡോ. ജോസ് അഗസ്റ്റിൻ, ലെഫ്. പ്രജീഷ് സി. മാത്യു എന്നിവർ പ്രസംഗിച്ചു പൂർവ്വവിദ്യാർഥി സംഘടനയ്ക്കായി കോളജിനുള്ളിൽ അനുവദിച്ച പുതിയ ഓഫീസ്‌ന്റെ ആശീർവാദം കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം മുൻ പ്രിൻസിപ്പൽ ഡോ. ടി.എം ജോസഫ് നിർവഹിച്ചു. സംഘടനയുടെ റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കോളജ് മാനേജർ ഫാ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ഏറ്റുവാങ്ങി. മുൻ പ്രിൻസിപ്പൽ ഫാ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് ബാങ്ക് അക്കൗണ്ട് രേഖകളും ഏറ്റുവാങ്ങി. തുടർന്ന് സംഘടനയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി എം. എൻ ബാബു(പ്രസിഡന്റ്), മനോജ് കൊക്കാട്ട് (വൈസ്. പ്രസിഡന്റ്), ലെഫ്. പ്രജീഷ് സി. മാത്യു (സെക്രട്ടറി) അബ്ദുൾ അൻസാരി (ജോയിന്റ് സെക്രട്ടറി) അഡ്വ. സെബാറ്റ്യൻ കെ. ജോസ് ( ട്രഷററർ) എന്നിവരുൾപ്പെടുന്ന 22 അംഗ കമ്മിറ്റി അധികാരമേറ്റു.