കട്ടപ്പന: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കമണി മുതൽ കാഞ്ചിയാർ വരെ തീർത്ത മനുഷ്യ ശൃംഖലയിൽ ആയിരങ്ങൾ അണിചേർന്നു. കട്ടപ്പനയിൽ മന്ത്രി എം.എം. മണി, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ്, മുൻ എം.പി. ജോയ്സ് ജോർജ് തുടങ്ങിയവരും തങ്കമണിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും കാഞ്ചിയാർ പള്ളിക്കവലയിൽ എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ. ശിവരാമനും കണ്ണികളായി. കട്ടപ്പനയിൽ ജോയ്സ് ജോർജ്, വെട്ടിക്കുഴകവലയിൽ കെ.ആർ. സോദരൻ, നത്തുകല്ലിൽ പി.എൻ. വിജയൻ, ശാന്തിഗ്രാമിൽ എം.പി. സുനിൽകുമാർ, നാലുമുക്കിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, തങ്കമണിയിൽ ഫാ. മനോജ് ഈരാറ്റയിൽ കത്തിപ്പാറത്തടം, പാറക്കടവിൽ ഫാ. എൽദോസ് പുളിക്കകുന്നേൽ, കട്ടപ്പന വള്ളക്കടവിൽ കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് മൗലവി മുജീബ് റഹ്മാൻ , ഫാ. സഞ്ജയ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് കട്ടപ്പനയിൽ നടന്ന യോഗം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്, അഡ്വ. ജോയ്സ് ജോർജ്, സലിം പി.മാത്യു, പി.ജി. ഗോപി, എം.എ. ജോസഫ്, മൂനീർ മൗലവി, യൂസഫ് മൗലവി, റഫീഖ് അൽ കൗസരി, അബദുൾ സത്താർ മൗലവി, പി.കെ. ജയൻപിള്ള, എൻ. ശിവരാജൻ, അനിൽ കൂവപ്ലാക്കൽ, എം.എം. ഹസൻ, വി.ആർ. സജി, ടോമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.