കട്ടപ്പന: ജനശ്രീ ക്ഷേമനിധിയിൽ നിന്ന് 2,15,000 രൂപ ചികിത്സാ സഹായമായി നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. അയ്യപ്പൻകോവിൽ, പാമ്പാടുപാറ, അടിമാലി, ഇരട്ടയാർ പഞ്ചായത്തുകളിലെ കരൾ, കാൻസർ, വൃക്ക രോഗികൾക്കാണ് സഹായം നൽകുക. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം രാജപ്പൻ, ബോർഡ് അംഗങ്ങളായ ജോസ് മുളൻചിറ, രാജേന്ദ്രൻ മാരിയിൽ, ശശി അറക്കുളം, ലീലാമ്മ വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.