mani
റിപ്പബ്ലിക് ദിന പരേഡിൽ സേനാംഗങ്ങളിൽ നിന്ന് വൈദ്യുതി മന്ത്രി എം.എം മണി സല്യൂട്ട് സ്വീകരിക്കുന്നു.

ഇടുക്കി : ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്ക് രാജ്യത്ത് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും, സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനയും സംരക്ഷിക്കുമെന്ന് ഇന്ത്യൻ ജനത പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി എംഎം മണി. ജില്ലാപഞ്ചായത്ത് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിക്കയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പരേഡ് കമാൻഡർ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ വിവിധ സേന വിഭാഗങ്ങൾ, എൻ സി സി കേഡറ്റുകൾ, എസ് പി സി കേഡറ്റ്സ്, സ്‌ക്വൗട്ട് ആന്റ് ഗൈഡ്സ്, ബാൻഡ് തുടങ്ങി വിവിധ പ്ലാറ്റൂണുകൾ അണിനിരന്ന മാർച്ച് പാസ്റ്റ് നടന്നു.

പരേഡിന് ശേഷം ദേശഭക്തി ഗാനം, യോഗ, നൃത്തം, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
റോഷി അഗസ്റ്റിൻ എം.എൽ.എ,ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ജില്ലാ പൊലീസ് മേധാവി പി.കെ.മധു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.