ഇടമലക്കുടി: ഇന്ത്യയിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ അക്ഷയകേന്ദ്രം കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രി ആദ്യകുടിയായ സൊസൈറ്റി കുടിയിലാണ് കാട്ടാന ആക്രമണമുണ്ടായത്. അക്ഷയകേന്ദ്രത്തിലെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഓഫീസ് ഉപകരണങ്ങൾ എന്നിവ ആന നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർത്തു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇവിടെ നിലയുറപ്പിച്ച കാട്ടാനയെ കുടിനിവാസികൾ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് തുരത്തിയത്.