ചെറുതോണി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള എൽ.ഡി.എഫ്. ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി സി സി പ്രസിഡന്റ് . ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.. 2015 ലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് ഓരോ പഞ്ചായത്ത് വാർഡുകളിലേയും 100 കണക്കിന് വോട്ടർമാരെ പുറത്തുനിറുത്തുന്നതിന് സി.പി.എം നടത്തുന്ന ശ്രമം അപലനീയമാണ്.വോട്ടർമാരെ പുതുതായി പട്ടികയിൽ ചേർക്കാതിരിക്കുന്നതിനുളള സമീപനമാണ് ആസൂത്രിതമായി സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം നേതൃയോഗം കഞ്ഞിക്കുഴി വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡന്റ് വക്കച്ചൻ വയലിൽ അദ്ധ്യക്ഷനായ യോഗത്തിൽ നേതാക്കളായ എ.പി. ഉസ്മാൻ, ആഗസ്തി അഴകത്ത്, പി.ഡി. ശോശാമ്മ, ജോസ് ഊരക്കാട്ടിൽ, അപ്പച്ചൻ ഏറത്ത്, ശശി കണ്യാലിൽ, ജയൻ, ബിനോയി വർക്കി, രാമചന്ദ്രൻ പുലിപ്പാറ, ജിൻസ് വള്ളിയാംതടം, പി.ടി. ജയകുമാർ, വിജയൻ പുല്ലുമല, ടോമി അമ്പഴം തുടങ്ങിയവർ പങ്കെടുത്തു.