ഇടുക്കി : ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് നൽകി വരുന്ന വിവിധ ആനുകൂല്യങ്ങളിൽ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ, സ്‌കോളർഷിപ്പുകൾ എന്നിവ ഫെബ്രുവരി 1ന് വിതരണം ചെയ്യും. ജില്ലാതല വിതരണ ഉദ്ഘാടനം തൊടുപുഴ ഐശ്വര്യ ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി നിർവ്വഹിക്കും. മുൻസിപ്പൽ കൗൺസിലർ ലൂസി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്ഷേമനിധി ബോർഡ് മെമ്പർ ടി.ബി. സുബൈർ , ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എം പാത്തുമ്മ, ലോട്ടറി ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും.