ഇടുക്കി : സോഷ്യൽ ഫോറസ്ട്രി ഡിവിഷനു കീഴിലുള്ള ഇടുക്കി ബ്ലോക്കിൽ 5000 ബയോ ഡീഗ്രേഡബിൾ കയർ ഫൈബർ ട്യൂബുകളിൽ വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകൾ ഉല്പാദിപ്പിക്കുന്നതിന് അംഗീകൃത വനം കരാറുകാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി അഞ്ച് ഉച്ചക്ക്‌ശേഷം മൂന്നു വരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30ന് തുറക്കുകയും ചെയ്യും. ഏതെങ്കിലും കാരണങ്ങളാൽ അന്നേദിവസം ദർഘാസ് നടക്കാതെ വന്നാൽ ഫെബ്രുവരി 11, 14 തീയതികളിൽ ദർഘാസ് നടത്തും. വിവരങ്ങൾക്ക് ഫോൺ 04862 232505.