venugopal
വേണുഗോപാലിന്റെ കൈയിൽ കൈയ്ക്ക് പൊള്ളലേറ്റ നിലയിൽ

തൊടുപുഴ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്നയാൾക്ക് സൂര്യതാപമേറ്റു. തൊടുപുഴ വടക്കുംമുറി പുല്ലാപ്പിള്ളിൽ വേണുഗോപാലിനാണ് (57) വലതു കൈയിൽ പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം തൊടുപുഴ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിടെയാണ് സംഭവമെന്ന് വേണുഗോപാൽ പറഞ്ഞു. ഈ സമയത്ത് കൈക്ക് ചൂട് അനുഭവപ്പെട്ടതായും ശനിയാഴ്ചയായതോടെ പൊള്ളലേറ്റ സ്ഥലത്ത് കുമിള രൂപപ്പെട്ടതായും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.