നെടുങ്കണ്ടം: പച്ചടി എസ്.എൻ. എൽ.പി. സ്‌കൂൾ വാർഷികം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തെക്കേൽ, ഡി.ഇ.ഒ: സുധീർ ബാബു, ലേഖ ശ്രീധരൻ, തോമസ് ജോസഫ്, എൽസി തോമസ്, സി.എൻ. ദിവാകരൻ, ടി.ആർ. രാജീവ്, എം.പി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.