mariyamma

മുവാറ്റുപുഴ : കണ്ണിയ്ക്കൽ പുളിയ്ക്കശ്ശേരിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ മറിയാമ്മ ജോർജ് (കുഞ്ഞമ്മ ടീച്ചർ- 85 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് മുവാറ്റുപുഴ സി.എസ്.ഐ സെന്റ്. പോൾസ് പള്ളിയിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ മൂലമറ്റം കണ്ണിയ്ക്കൽ സെന്റ് തോമസ് പള്ളിയിൽ ഉച്ചക്ക് 2 ന് നടക്കും. കണ്ണിയ്ക്കൽ സി എം എസ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക, ഈസ്റ്റ് കേരള മഹായിടവക വുമൻസ് ഫെല്ലോഷിപ്പ് മേലുകാവ്, മുവാറ്റുപുഴ ജില്ലകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ ഷേർളി തോമസ് (റിട്ട. കൃഷിവകുപ്പ്. ), ജോപി ജോർജ് (ഹെഡ്മാസ്റ്റർ ചൊവ്വൂർ സ്‌കൂൾ ) പോൾ പി ജോർജ് (സൂപ്രണ്ട് സെൻട്രൽ ജി.എസ്.ടി ഓഫ് സെൽട്രൽ എക്‌സൈസ്) മരുമക്കൾ : സി സി തോമസ് (റിട്ട. ബി.എസ്.എൻ.എൽ) സിബിയാമ്മ ജോ (ഹെഡ്മിസ്ട്രസ്സ് അടൂർമല സ്‌കൂൾ ) റോസ്ലിൻ പോൾ (എൽ.ഐ സി കോലഞ്ചേരി)