madhu
വയോജനങ്ങളുടെ പരാതി ജില്ലാപൊലീസ്‌മേധാവി പി.കെ മധുകേൾക്കുന്നു.

ചെറുതോണി: വയോജനങ്ങൾ എത്തി, പരാതികളുടെ കെട്ടഴിച്ചു. എല്ലാ പരാതികളും പരിഹരിക്കാൻ അടിയന്തിര നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി.ഡി.ജി.പിയുടെ നിർദ്ദേശാനുസരണം ജില്ലാആസ്ഥാനത്തെ ഓഫീസിൽ വയോജനങ്ങളുടെ പരാതികൾൾക്കുകയായിരുന്നു അദ്ദേന്തം.വയോജനങ്ങളുടെ പരാതികൾക്ക് പ്രാധാന്യം നൽകി ഉടൻതന്നെ പരിഹരിക്കുമെന്ന് ജില്ലാപൊലീസ്‌മേധാവി പി.കെ മധു അറിയിച്ചു.. ബസിൽ സീറ്റ് കിട്ടുന്നില്ല. രാത്രിയിൽ ഡ്രൈവിംഗിനിടെ എതിരെവരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യുന്നില്ല. ഓഫീസുകളിൽവേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മക്കൾവേണ്ടവിധം പരിപാലിക്കുന്നില്ല. വ്യാജമദ്യവിൽപനമൂലം ബുദ്ധിമുട്ടുകളുണ്ടാകുന്നു തുടങ്ങിയ പരാതികളാണ് കൂടുതൽപേരും പറഞ്ഞത്. ഇതിനെല്ലാം പരിഹാരംകാണുന്നതിന് നിയമങ്ങൾനേരത്തെ തന്നെയുണ്ടെങ്കിലും പലരും പരാതിപ്പെടാറില്ലന്ന് പൊലീസ്‌ മേധാവി പറഞ്ഞു. ബസിൽ കയറുമ്പോൾ സീറ്റ്‌വേണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെടണം. ലഭിച്ചില്ലങ്കിൽ ഉടമയുടെപേരിലും ജീവനക്കാരന്റെപേരിലുംകേസെടുക്കാൻ നിയമമുണ്ട്. മാതാപിതാക്കൾക്ക് ആഹാരവും മരുന്നും കിട്ടുന്നില്ലങ്കിൽ ആർ.ഡി.ഒയ്ക്ക് പരാതി നൽകണം.പൊലീസ് സ്റ്റേഷനിലെത്തുന്ന വയോജനങ്ങൾക്ക് ഉടൻതന്നെ പരിഹാരം നൽകാൻപൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.. സർക്കാർ ഓഫീസുകളിലും മുൻഗണന ലഭിക്കും. മുതിർന്നവർക്കായി പഞ്ചായത്ത് തലത്തിൽ നിരവധി പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അറിവ് ലഭിക്കുന്നതിന് പഞ്ചയാത്ത്തലത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. പ്രായംചെന്നവർ മാത്രംവീടുകളിൽ താമസിക്കുന്നുണ്ടെങ്കിൽപൊലീസിലറിയിച്ചാൽ ആവശ്യമായ സംരക്ഷണം നൽകും. എപ്പോൾ വെണമെങ്കിലും വിളിക്കാമെന്നും ഇതിനായി 112 എന്ന നമ്പറിൽ വിളിച്ചാൽ ഉടൻതന്നെപോലീസിന്റെസേവനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മൂന്ന് സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പിമാരുടെനേതൃത്വത്തിൽ പരാതി സ്വീകരിച്ചു. ഇടുക്കിയിൽ ഡി.വൈ.എസ്.പിമാരായ പി. സുകുമാരൻ, പയസ്‌ജോർജ്, അബ്ദുൾ സലാം, സി.ഐ സിബിച്ചൻജോസഫ് എന്നിവരും പങ്കെടുത്തു.