ചെറുതോണി: രാജമുടിയിൽ നിന്ന് കാണാതായ പുതിയ വീട്ടിൽ സൂസമ്മ(62)യെയും മകൾ ആഷ്ന(26)യെയും ഉപ്പുതോട്ടിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വീട്ടിൽ നിന്ന്‌പോയത്. ഉപ്പുതോട് പൂതക്കുഴി ഭാഗത്ത്‌തോടിന് സമീപം ഇഞ്ചപ്പടർപ്പിനുള്ളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. രണ്ടുദിവസം ആഹാരം കഴിക്കാത്തതിനാലും ഭയം മൂലവും അവശ നിലയിലാണിരുവരും. ഉടൻതന്നെ ഇവരെ ഇടുക്കി മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല. അതിനാൽ ഇവരിൽ നിന്നും മൊഴിയെടുക്കാൻപൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തും. പരിസരവാസികൾ ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന്‌പോയതിനാലാണ് ആരും കാണാതെപോന്നതെന്ന് ഇവർ ബന്ധുക്കളോടു പറഞ്ഞു.