ചെറുതോണി: രാജമുടി വനിതാ ഫാം ഫ്രണ്ട്സ് തൊഴിലാളികൾക്ക് പടമുഖത്തുണ്ടായ വാഹനാപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റു.ജോലികഴിഞ്ഞ് മടങ്ങവേ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് തിട്ടയിലിടിച്ച് മറിഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായത്. കൂടുതൽപരിക്കേറ്റ ഓമന (65)അമ്മിണി ശങ്കരൻ(60)എന്നിവരെ അടിമാലിയിലെ സ്വകാര്യാശുപത്രിയിലും, വത്സ മൂലശേരിൽ(50), സാറാമ്മ പനംന്തോട്ടം(60), മേരിജോർജ് വാഴേപ്പറമ്പിൽ(50), ശാന്തമ്മ അയ്യപ്പൻ കുഴിയാനിക്കൽ(60), ലതബേബി വാഴേപ്പറമ്പിൽ(40), ഷൈനി ബിജു മുണ്ടയ്ക്കൽ (35)എന്നിവരെ മുരിക്കാശേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.