മറയൂർ: മൂന്നാർ - മറയൂർ റോഡിൽ നിയന്ത്രണം നഷ്ടമായി ഇരുചക്ര വാഹനം മറിഞ്ഞ് വിദേശ വിനോദ സഞ്ചാരികൾക്ക് പരിക്ക്. മറയൂരിന് സമീപം തലാറിൽ ഭാഗത്താണ് അപകടം ഉണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കൂന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിന്റെ കട്ടിങ്ങിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. കസാക്കിസ്ഥാൻ സ്വദേശികളായ ബെനികാറ്റാവെ അർമൻ(42) കാമില (33) എന്നിവർക്കാണ് പരിക്കേറ്റത്. മറയൂർ സന്ദർശനം കഴിഞ്ഞ് താമസിച്ചിരുന്ന മൂന്നാറിലെ ഹോട്ടലിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. റബറൈസ്ഡ് ടാറിങ്ങിനെ തുടർന്ന് റോഡിന്റെ വശങ്ങളിൽ വലിയ കട്ടിങ്ങുകളാണ് ഇപ്പോഴുള്ളത്. ഇത് ഇരുചക്രവാഹങ്ങൾ നിരന്തരം അപകടത്തിപ്പെടുന്നതിന് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. പരിക്കേറ്റ ഇരുവരും മൂന്നാറിലെ ജി ച്ച് ആശുപത്രിയിൽ ചികിത്സ തേടി.