തൊടുപുഴ: സ്‌കൂൾ കൗൺസിലർക്കെതിരെ വ്യാജ പോക്‌സോ പരാതി നൽകുകയും അതിനായി പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ഭീഷണിപ്പെടുത്തി വ്യാജ പരാതി എഴുതിവാങ്ങിയ കേസിൽ ചൈൽഡ് ലൈൻ പ്രവർത്തകൻ മൂന്നാർ ഇക്കാനഗർ സ്വദേശി ജോൺ എസ്. എഡ്വിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി കെ. അനിൽകുമാർ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.യുവതി ഒൻപതാം ക്ലാസുകാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതി ചൈൽഡ് ലൈൻ മുഖേന പൊലിസിന് നൽകിയ പരാതിയിൽ വിശദാന്വേഷണം നടത്തിയപ്പോഴാണ് വ്യാജമെന്ന് കണ്ടെത്തി. ഭീഷണിപ്പെടുത്തി വനിതാ കൗൺസിലർക്കെതിരെ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും വ്യാജ പരാതി എഴുതിവാങ്ങിയതിനും വ്യാജ പോക്‌സോ പരാതി നൽകിയതിനമാണ് കേസെടുത്തത്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദചൂണ്ടിക്കാട്ടി.