തൊടുപുഴ: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് 1000 കേന്ദ്രങ്ങളിൽ പാർട്ടി കാരുണ്യദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി കേരളാകോൺഗ്രസ് (എം) ജോസ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കേന്ദ്രങ്ങളിൽദിനാചരണം നടത്തും. തൊടുപുഴ ഏഴുമുട്ടം പ്രൊവിഡൻസ് ഹോമിൽ ഉച്ചയ്ക്ക് ഒന്നിന് അന്തേവാസികൾക്കൊപ്പം സ്‌നേഹവിരുന്നിൽ പാർട്ടി നേതാക്കൾ പങ്കെടുക്കും. വൈകിട്ട് 6.30ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് കെ.എം. മാണി അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, മുൻ വികാരി ജനറാൾ ഫ്രാൻസിസ് ആലപ്പാട്ട്, പ്രൊഫ. കെ.ഐ. ആന്റണി, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്‌നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.