കോളപ്ര: കളരി പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും കലശവും ഫെബ്രുവരി 1 ന് നടക്കും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 6.30ന് അഭിഷേകം, 10.30 ന് കലശാഭിഷേകം, 12.30ന് പ്രസാമൂട്ട്, വൈകിട്ട് 5.30ന് പഞ്ചാരിമേളം, 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് നൃത്തസന്ധ്യ, 8.30 ന് ഭക്തിഗാനസുധ. എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ