mezhsikuttiamma

ചെങ്കുളത്ത് മത്സ്യവിത്തുല്പാദന കേന്ദ്രം

ഇടുക്കി: ജില്ലയിൽ മത്സ്യകൃഷി വ്യാപിപ്പിച്ച് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. വെള്ളത്തൂവൽ പഞ്ചായത്തിലെ ചെങ്കുളത്ത് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജില്ലക്കാവശ്യമായ മത്സ്യം ഇവിടെതന്നെ ഉത്പാദിപ്പിക്കാൻ കഴിയും ശുദ്ധജല മത്സ്യ കൃഷിയിലേക്ക് കൂടുതൽ സ്ത്രീ പങ്കാളിത്തം കൊണ്ടുവരാൻ സാധിക്കും, ആദിവാസി മേഖലയിലുള്ളവർക്ക് തൊഴിൽ അവസരമൊരുങ്ങും, ശുദ്ധജല മത്സ്യകൃഷിയോടൊപ്പം അലങ്കാര മത്സ്യകൃഷിക്കും പ്രോത്സാഹനം നൽകും വിനോദസഞ്ചാര മേഖലകളിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി അക്വേറിയങ്ങൾ സ്ഥാപിക്കുക തുടങ്ങി വിവിധ സാദ്ധ്യതകൾ ജില്ലയിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ചെങ്കുളം ജലാശയത്തിനു സമീപം കെ.എസ്.ഇ.ബി യുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് മത്സ്യ വിത്തുത്പാദന കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. സാദ്ധ്യതകൾ പരിശോധിച്ച് പദ്ധതി ആവിഷ്‌കരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എസ് രാജന്ദ്രൻഎംഎൽഎ ,മുൻ എംഎൽഎ കെ.കെ ജയ ചന്ദ്രൻ,വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ബിജി, ദേവികുളം തഹസിൽദാർ ജി.ജി കുന്നപ്പള്ളി, ഫിഷറീസ് അഡീഷ്ണൽ ഡയറക്ടർ സന്ധ്യ സുമൻ,ഉദ്യോഗസ്ഥരായ ഇക്‌ന്വേഷീസ് മൺറോ ഡി,സാജു എം എസ്, എലീയാസ്, പി. ശ്രീകുമാർ, കെ.എസ്.ഇ.ബി അസി. എൻജിനീയർ ജൂൺ ജോയ്, സബ്.എൻജിനീയർമാരായ റഹിംകുട്ടി,ലിയ മുദീൻ തുടങ്ങയവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.