തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാനായി ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തൊടുപുഴയിൽ ജനജാഗ്രതാ സദസ് നടത്തും.തൊടുപുഴ പഴയ പ്രൈവറ്റ് സ്റ്റാന്റ് മൈതാനിയിൽ വൈകിട്ട് 5.30 ന് നടക്കുന്ന ജനജാഗ്രതാ സദസ്സ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. . ആർ. എസ്. എസ്. ജില്ലാ സംഘചാലക് എസ്. സുധാകരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ. കെ. നസീർ മുഖ്യ പ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസ്, ബി. ജെ. പി. ജില്ലാ പ്രസിഡന്റ് കെ. എസ്. അജി. ബി. എം. എസ് ജില്ലാ സെക്രട്ടറി സിബി വർഗ്ഗീസ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി എം. ബാലൻ, പി നാരായണൻ, അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ആർ. എസ്. എസ്. വിഭാഗ് സംഘചാലക് കെ. എൻ രാജു , ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ പി എ. വേലുക്കുട്ടൻ , പി പി സാനു തുടങ്ങിയവർ പ്രസംഗിക്കും.ജനജാഗ്രതാ സദസിനു മുന്നോടിയായുള്ള പ്രകടനം വൈകിട്ട് 4.30 ന് മങ്ങാട്ടു കവല ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കും.