കട്ടപ്പന: സപ്ലെകോ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് സപ്ലെകോ വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി) കട്ടപ്പന മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് കോർപറേഷനു കീഴിൽ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണം. തൊഴിലാളികൾക്ക് കോർപറേഷൻ നൽകുന്ന യൂണിഫോമിൽ സ്വകാര്യ കമ്പനികളുടെ പരസ്യം ഉപയോഗിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. മിനി നന്ദകുമാർ, അഡ്വ. വി.എസ്. അഭിലാഷ്, രാജൻകുട്ടി മുതുകുളം, പി.എൻ. കൃഷ്ണൻകുട്ടി, ബിന്ദു രാജപ്പൻ, ഉഷ കുമാരി തുടങ്ങിയവർ പങ്കെടുത്തു.