കട്ടപ്പന: കെ.പി.എസ്.ടി.എ കട്ടപ്പന ഉപജില്ലാ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും പ്രതിനിധി സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കളും ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിൽക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം ഷെല്ലി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി. എബ്രഹാം, വി.എം. ഫിലിപ്പച്ചൻ, ബിജു ജോസഫ്, പി.എ. ഗബ്രിയേൽ, ജയ്സൺ സ്‌കറിയ എന്നിവർ നേതൃത്വം നൽകി.