തൊടുപുഴ: സന്ധികളെ ബാധിക്കുന്ന ഗുരുതര രോഗങ്ങളെക്കുറിച്ച് ആധുനിക ചികിത്സ നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10മുതൽ തൊടുപുഴ ടി.ജെ.എം ഓർത്തോപീഡിക് ക്‌ളിനിക്കിൽ നടക്കും. മങ്ങാട്ടുകവല ചേച്ചാസ് ടവറിലാണ് ക്‌ളിനിക് പ്രവർത്തിക്കുന്നത്. ഓർത്തോപീഡിക് സർജൻ ഡോ. സി. പത്മകുമാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 രോഗികൾക്ക് എക്‌സറേ പരിശോധന സൗജന്യമാണ്. രജിസ്‌ട്രേഷനും പരിശോധനയും പൂർണമായും സൗജന്യമാണ്. കാൽമുട്ടിന്റ അനാട്ടമിയും പ്രവർത്തനവും ആർത്രൈറ്റിക് കാൽമുട്ട് ശസ്ത്രക്രിയയും ചികിത്സാ രീതികളും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് തയ്യാറെടുപ്പുകൾ, ശസ്ത്രക്രിയക്കുള്ള മുന്നൊരുക്കങ്ങൾ, പൂർണ്ണമായ മുട്ടുകാലിനെക്കുറിച്ച് പരിചയപ്പെടുത്തൽ, ശസ്ത്രക്രിയാനന്തര പരിചരണം, പുനരധിവാസം എന്നിവയെക്കുറിച്ചും വിശദമായി ക്യാമ്പിൽ അവബോധം നടത്തും. ജീവിത ശൈലി പരിഷ്‌കരണം, ഭാരം കുറയ്ക്കൽ, ഭാരമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കൽ, വ്യായാമത്തിന് ആഘാതം കുറവുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുക, വിവിധ വ്യായാമ രീതികൾ എന്നിവയെ സംബന്ധിച്ചും പ്രതിപാദിക്കും. സന്ധിയുടെ സ്ഥിരത മെച്ചപ്പെടുത്താൻ മൊത്തം മുട്ടുമാറ്റി ഇംപ്‌ളാന്റ് ഘടകങ്ങളും ക്യാമ്പിൽ രോഗികൾക്ക് പരിചയപ്പെടുത്തും. ക്യാമ്പിലേക്ക് 9846105928 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാം.