ചെറുതോണി: കാൽവരിമൗണ്ട് ഫെസ്റ്റിൽ കോട്ടയം മെഡിക്കൽ കോളജിന്റെ പവലിയൻ വിദ്യാർത്ഥികളെ ഏറെ ആകർഷിക്കുന്നു. മെഡിക്കൽ കോളേജിന്റെ പവലിയൻ സന്ദർശിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുള്ളതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും സമീപത്തെ മറ്റ് കോളേജുകളിൽ നിന്നുമെല്ലാം വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരോടും പി ടി എ പ്രതിനിധികളോടുമൊപ്പമാണ് വിദ്യാർത്ഥികൾ എത്തുന്നത്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ജനനവും പ്രദിപാതിക്കുന്ന എക്സിബിഷനുകളാണ് മെഡിക്കൽ കോളജ് പവലിയന്റെ ഒരു വിഭാഗം. അണ്ഡവും ഭ്രൂണവും സംയോജിക്കുന്ന ഘട്ടം മുതൽ കുട്ടിയുടെ ജനനം വരെയുള്ള വളർച്ചയും വികാസവുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കിഡ്നിയടേയും കരളിന്റെയും പ്രവർത്തനം, ശ്വാസകോശം, ഹൃദയം തുടങ്ങി മനുഷ്യ ശരീരത്തിന്റെ വിവിധ അവയവങ്ങളാണ് പ്രദർശനത്തിന് വച്ചിട്ടുള്ളത്. സന്ദർശകർക്കും വിദ്യാർത്ഥികൾക്കും വിവിരങ്ങൾ പഇന്നലെ ഫെസ്റ്റ് നഗരിയിൽ ജൈവ കൃഷി സെമിനാർ ഉദ്ഘാടനം ചെയ്ത ശേഷം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും മെഡിക്കൽ കോളജ് പവിലിയൻ സന്ദർശിച്ചു.


ഇന്ന് കർഷക സെമിനാർ

ഫെസ്റ്റിൽ ഇന്ന് വൈകിട്ട് 3 ന് കർഷക സെമിനാർ നടക്കും. പി ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് കലയരങ്ങും, ഫ്യൂഷൻ മ്യൂസിക്കും, എയ്ഞ്ചൽ മെലഡീസിന്റെ ഗാനമേളയും നടക്കും.