മുട്ടം: മലങ്കര ടൂറിസം ഫെസ്റ്റിനോട് അനുബന്ധിച്ച് അണക്കെട്ടിന് സമീപത്തുണ്ടായ മാലിന്യങ്ങൾ ഒരാഴ്ച്ച കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബേബി വണ്ടനാനി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്തപ്പാൻ പ്ലാക്കൂട്ടം, എ ഒ ചെറിയാൻ, എൻ കെ ബിജു, റെന്നി ചെറിയാൻ, എൻ കെ അജി, തിലകൻ എന്നിവർ സംസാരിച്ചു.