അടിമാലി: ഗവ. ഹൈസ്‌കുൾ 7 1 ാം മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 1 ന് രാവിലെ 9മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. എസ് രാജേന്ദൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപകരായ ടി.എൻ മണിലാൽ ,വി.എൻ ഉഷ എന്നിവർക്ക് യാത്രയയപ്പ് നൽകും . ജില്ലാ പഞ്ചായത്ത് മെമ്പർ ഇ ൻഫെന്റ് തോമസ് മുഖ്യ പ്രഭാഷണം നടത്തും ,പി.എസ് സുനിതാ റാണി റിപ്പോർട്ട് അവതരിപ്പിക്കും .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ സദാനന്ദൻ പ്രതിഭകളെ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജിവ് ഉപഹാരം നൽകും . വിദ്യാഭ്യാസ സ്റ്റാൻഡി ഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി യാക്കോബ് കുട്ടികൾക്ക് സമ്മാന ദാനം നിർവഹിക്കും. എ.ഇ. ഒ എസ് വിനയരാജ്, ഡയറ്റ് ലക്ചറർ എ.എം ഷാജഹാൻ ,ബി.പി ഒ പി.കെ ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിക്കും.