തൊടുപുഴ : ​​എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂണിയൻ രവിവാര പാഠശാല യൂണിയൻ തല പരീക്ഷയും ലഹരി വിമുക്തബോധവൽക്കരണ ക്ലാസും നടത്തി

ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്ര ഓഡിറ്റോറിയത്തിൽ യൂണിയൻ കൺവീനർ വി .ജയേഷിന്റെ അദ്ധ്യക്ഷതയിൽചേർന്ന സമ്മേളനം യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു ,ക്ഷേത്രാചാര്യൻ ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിച്ചു .വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉല്ഘാടനം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമനും ,കാഷ് അവാർഡ് ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജികല്ലാറയിലും നിർവഹിച്ചു .യൂണിയൻപോഷക സംഘടനാ ഭാരവാഹികൾയോഗത്തിൽ ആശംസകൾ അർപ്പിച്ചു.എംപ്ലോയിസ്‌ഫോറം പ്രസിഡന്റ് അജിമോൻ ചിറയ്ക്കൽ സ്വാഗതം പറഞ്ഞു.