pention

തൊടുപുഴ: സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘിന്റെ ഇടുക്കി ജില്ലാ പ്രവർത്തകയോഗം തൊടുപുഴ എ.എസ്.എസ്.കരയോഗം ഹാളിൽ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വാസദേവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദൻ മുഖ്യ പ്രഭാഷണം നടത്തി.ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളും പൗരത്വ ഭേദഗതി നിയമവും എന്ന വിഷയത്തിൽ അഡ്വ.കെ.പി.വേണഗോപാൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.എ രാജൻ, വൈസ്.പ്രസിഡന്റ് വി.എ.നാരായണപിള്ള, ബി.സരളാദേവി, എം.എൻ.രാജൻ പിള്ള, കെ.പി.ദാമോദരൻ, പി.ആർ.കൃഷ്ണൻ എന്നിവർ സംസാരിച്ചു