കട്ടപ്പന: കൂട്ടാറിൽ തോട്ടങ്ങളിൽ നിന്നു പച്ചഏലക്കാ മോഷ്ടിച്ച കേസിൽ പിടിയിലായ സംഘത്തെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടാർ ഒറ്റക്കടയിൽ വാടകവീട്ടിൽ താമസിച്ചുവന്ന ലക്ഷ്മി നിവാസിൽ ദേവേന്ദ്രൻ, ഭാര്യ ബിന്ദു, മകൻ അഭിജിത് എന്നിവരെയാണ് കമ്പംമെട്ട് പോലീസ് തമിഴ്‌നാട്ടിൽ നിന്നു പിടികൂടിയത്. ഒരുമാസത്തിനിടെ ഇവർ 300ൽപ്പരം കിലോ പച്ചഏലക്കായാണ് മോഷ്ടിച്ചത്. റിമാൻഡിലായിരുന്ന ദേവേന്ദ്രനെയും അഭിജിത്തിനെയും പൊലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു. ബിന്ദുവിന് ജാമ്യം അനുവദിച്ചിരുന്നു.