മുള്ളിരിക്കുടി: കുട്ടികളിലെ സർഗാത്മകശേഷി പ്രകടമാക്കി 'കുഞ്ഞിക്കിളിക്കൂട്ടം' എന്ന പേരിൽ മുള്ളിരിക്കുടി ഗവൺമെന്റ് സ്‌കൂളിലെ പ്രൈമറി വിദ്യാർത്ഥികളുടെ പഠനോത്സവം സംഘടിപ്പിച്ചു. പെരിഞ്ചാംകൂട്ടി കുടുംബശ്രീ ഹാളിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ പ്രൈമറി വിദ്യാർത്ഥികളുടെ വായന, ഗണിതം, ലഘുപരീക്ഷണങ്ങൾ, നാടൻപാട്ട്, ഡാൻസ് തുടങ്ങി പഠനത്തിലൂടെ കുട്ടികൾ ആർജ്ജിച്ച വിവിധ കഴിവുകൾ പ്രകടിപ്പിച്ചു.
പഠനോത്സവം അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയരാജ് ഉദ്ഘാടനം ചെയ്തു. സർവശിക്ഷ കേരള പ്രോഗ്രാം കോർഡിനേറ്റർ പി.കെ ഗംഗാധരൻ, കൊന്നത്തടി പഞ്ചായത്തംഗങ്ങളായ ബിന്ദു അശോകൻ, ഡെയ്‌സി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപരിപാടികളും അരങ്ങേറി.