കട്ടപ്പന: രാജ്കുമാർ കസ്റ്റഡി മരണം അന്വേഷണവുമായി ബന്ധപ്പെട് സി.ബി.ഐ. നെടുങ്കണ്ടത്തും പീരുമേട് സബ് ജയിലിലുമെത്തി. സി.ബി.ഐ. തിരുവന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കേസിന്റെ രേഖകൾ പരിശോധിച്ച സംഘം നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലും പരിശോധന നടത്തി. രാജ്കുമാർ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി നെടുങ്കണ്ടത്ത് സി.ബി.ഐ. ക്യാമ്പ് ഓഫീസ് തുറക്കും. ചിട്ടി തട്ടിപ്പ് നടന്ന തൂക്കുപാലത്തെ ഹരിതാ ഫിനാൻസ് ഓഫീസിലും സംഘം സന്ദർശനം നടത്തി. കഴിഞ്ഞ 24നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്.