ചെറുതോണി : കൃഷിയിടത്തിൽ തീ പടർന്ന് നാലേക്കറിലധികം റബർ തോട്ടം കത്തി നശിച്ചു പതിനാറാം കണ്ടത്തിന് സമീപം ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫിന്റെ പുരയിടത്തിലാണ് തീ പടർന്ന് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന റബർ മരങ്ങൾ കത്തിനശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പതിനാറാംകണ്ടം ഉപ്പുതോട് റോഡിന്റെ സമീപത്താണ് ഈ സ്ഥലം . തീ പടർന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ പടർന്ന് പിടിച്ചിരുന്നു. തുടർന്ന് മുരിക്കാശ്ശേരി പൊലീസിനെ അറിയിച്ചു. ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും എത്തിയ ശേഷമാണ് തീ അണക്കാനായത്. ചെരിവുള്ള പ്രദേശമായതിനാൽ വേഗത്തിൽ തീ പടരുകയായിരുന്നു സമീപത്തേ രണ്ടു വീടുകൾക്ക് അടുത്തുവരെ തീ എത്തിയെങ്കിലും നാട്ടുകാരുടെയും ,ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കാനായി.പത്തു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് നിഗമനം.