തൊടുപുഴ: തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ക്ഷേത്രം തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി വടക്കേടത്ത് മനയിൽ രാജേഷ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലും നടക്കും. രാവിലെ 4.30ന് നിർമാല്യ ദർശനം, ഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് പുറമെ 11.30ന് കലശാഭിഷേകം, മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ഭജന എന്നിവ നടക്കും.