മറയൂർ: ഹൃദ് രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരൂന്ന ഗൃഹനാഥനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാന്തല്ലൂർ പൂത്തൂർ മന്നാടി മുരുകനെ(65) യാണ് മരിച്ചനിലയിൽ കണ്ടത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അയൽവാസി മുരുകൻ വീണകിടക്കുന്നത് കണ്ടത്. കുളിക്കുന്നതിനായി ചൂടുവെള്ളവുമായി അകത്ത് കയറിയപ്പോൾ തെന്നിവീണതാകുമെന്ന് കരുതുന്നു. താഴെ വീണനിലയിൽ കണ്ട മുരുകനെ ഉടൻ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് മറയൂർ എസ് ഐ ജി അജയകുമാർ പറഞ്ഞു.ഭാര്യ: ലക്ഷമി, മക്കൾ: വിജയൻ,കൂപ്പുസ്വാമി സുരേഷ്, രേഖ