കഞ്ഞിക്കുഴി: വാഹനപരിശോധനക്കിടെ എസ്.ഐ യെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി എസ്.ഐ ടോമി ഇഗ്‌നേഷ്യസിനെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഇന്നലെ രാത്രി 8.30ന് ഇടുക്കിഅടിമാലി രോഡിൽ പനംകൂട്ടി പവർ ഹൗസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. എസ്.ഐയെ ഇടിച്ച വാഹനം ഉപേക്ഷിച്ച് രക്ഷപെടാൻ ബൈക്ക് യാത്രികൻ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ എസ്.ഐയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ വിദഗ്ധ ചികൽസയ്ക്ക് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.