ഇടുക്കി : കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം എന്ന പേരിൽ നാടൻ പാട്ടു മത്സരം അദ്ദേഹത്തിന്റെ ചരമദിനമായ മാർച്ച് ആറിന് ചാലക്കുടിയിൽ വെച്ച് നടത്തും. ഇതിനോടനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 20 ന് മുമ്പ് പൂർത്തിയാക്കും. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ് മണി നൽകും മത്സരാർത്ഥികൾ 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണംഒന്നാമതെത്തുന്ന ടീമിന് മാർച്ച് ആറിന് ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.താല്പര്യമുള്ള ടീമുകൾ ഫെബ്രുവരി 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് അപേക്ഷകൾ അയയ്‌ക്കേണ്ട മേൽവിലാസം :ജില്ലാ യുവജനകേന്ദ്രം പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ് 2 നില മുവാറ്റുപുഴ റോഡ് തൊടുപുഴ ഫോൺ : 9447408609