തൊടുപുഴ : ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും സമഗ്രശിഷാ കേരളവും സംയുക്തമായി ജില്ലയിലെ മാനവിക-വാണിജ്യ ശാസ്ത്ര വിഷയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ശാസ്ത്രപഥം തൊടുപുഴ ന്യൂമാൻ കോളേജിൽ ഇന്ന് മുതൽ ഫെബ്രുവരി 2 വരെ നടത്തും.പതിനഞ്ച് സെക്ഷനുകളായി ക്രമീകരിച്ചിരിക്കുന്ന ക്യാമ്പ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ നയിക്കും. അക്കാദമിക് ചർച്ചകൾക്കനുബന്ധമായി മൂല്യാധിഷ്ഠിത സെക്ഷനുകളും തൊഴിലധിഷ്ഠിത പഠനവും സാംസ്‌ക്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർമാരയ പ്രൊഫ. സേവ്യർ കുര്യൻ, പ്രൊഫ. ബീന ദീപ്തി ലൂയിസ് എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പാൾ ഫാ ഡോ.മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, വാണിജ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. എ. പി ഫിലിപ്പ് ,സമഗ്ര-ശിക്ഷാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ബിന്ദുമോൾ ഡി, ജില്ലാ പ്രോഗ്രം കോ-ഓർഡിനേറ്റർ മൈക്കിൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.