fest
കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിൽ ഫയർ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം പി ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

ചെറുതോണി. ഒരുലക്ഷം പേരെ പ്രതീക്ഷിച്ച് പഴുതടച്ച് നടത്തിയ സംഘാടന മികവിലൂടെ ശ്രദ്ദയാകർഷിച്ച കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന് ഇന്ന് കൊടിയിറങ്ങും . പ്രളയം തകർത്ത മലയോര ജനതയുടെ തിരിച്ചുവരവാണ് ഗ്രാമീണണ മന്നേറ്റത്തിലൂടെ ദൃശ്യമായത്.
വ്യാഴാഴ്ച വൈകിട്ട് 3 ന് നടന്ന കർഷക സെമിനാർ ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു ഷൈനി മാവേലിൽ അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി കലയരങ്ങും വാവ സരേഷ് നയിച്ച പാമ്പുകളുടെ ലോകം എന്ന ബോധവത്കരണ ക്ലാസും ശ്രദ്ധേയമായി.ഇന്ന് രാവിലെ 11 ന് കാൽവരി ഹൈസ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടക്കും. തുടർന്ന് ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കും. ചടങ്ങിൽ ചലചിത്ര സംവിധായകൻ മേജർ രവി മുഖ്യാതിഥിയായിരിക്കും.വൈകിട്ട് 5 ന് സമാപന സമ്മേളനം ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യും. എസ് ടി അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. മുൻ എം പി അഡ്വ. ജോയ്‌സ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പ്രോഗ്രാം കോർഡിനേറ്റർ ജോസഫ് കുര്യൻ സ്വാഗതവും എം ടി തോമസ് കൃതജ്ഞതയും പറയും. ഫാദർ ജോസഫ് തളിപ്പറമ്പിൽ , സി വി വർഗീസ്, ജോയി തോമസ് കാട്ടുപാലം , റോമിയോ സെബാസ്റ്റ്യൻ, റെജി മുക്കാട്ട്, ഡോളി ജോസ് , ലിസമ്മ സാജൻ, മോബിൻ മാത്യു, എൻ എം ജോസഫ് , എന്നിവർ പ്രസംഗിക്കും. സമ്മേളനാനന്തരം വൈക്കം വിജലക്ഷ്മിയുടെ ഗാനമേളയും നടക്കും.