ചെറുതോണി. രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മതേതരത്വവും ജനാധിപത്യവും തകർക്കാനുളള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് എൻ ജി ഒ യൂണിയൻ ഇടുക്കി ഏരിയാ സമ്മേളനം ആഹ്വനം ചെയ്തു. പൈനാവിൽ ചേർന്ന ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിജീഷ് കുമാർ തയ്യിൽ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഡി ഷാജു പ്രവർത്തന റിപ്പോർട്ടും ട്രഷററർ ബാബുജോൺ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ആൽവിൻ തോമസ് പ്രസിഡന്റായും ഡി ഷാജു സെക്രട്ടറിയായും 15 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പി ജി മഞ്ചു ,കെ ബി വിശ്വരാജ് എന്നിവർ വൈസ് പ്രസിഡന്റുമാരും കെ ആർ അനിൽകുമാർ , പി എസ് അജിത എന്നിവർ ജോയിൻ സെക്രട്ടറിമാരുമാണ് നവീൻ രാജാണ് ട്രഷററർ.