തൊടുപുഴ: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയവുമായി എസ്.വൈ.എസ് ജില്ലാ യുവജന റാലി ഫെബ്രുവരി ഒന്നിന് തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് മങ്ങാട്ടുകവലയിൽ നിന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് റാലി നടക്കും. പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കാർഡുകളുടെ വിതരണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് വരുമാനത്തിനുള്ള "മഈശ" പദ്ധതി പി.ജെ. ജോസഫ് എം.എൽ.എ നാടിന് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫാർ സഖാഫി, ജനറൽ സെക്രട്ടറി മാഹിൻ നിസാമി, ഖാഫില പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങൾ, സാംസ്‌കാരിക സെക്രട്ടറി ശറഫുദ്ദീൻ ഉടുമ്പന്നൂർ, മീഡിയ സെക്രട്ടറി ഷബീർ മുട്ടം എന്നിവർ പങ്കെടുത്തു.