തൊടുപുഴ :ഹരിത കേരളം മിഷന്റെ പുഴ പുനരുജ്ജീവന പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഇനി ഞാനൊഴുകട്ടെ കാമ്പെയിന്റെ ഭാഗമായി മുതലക്കോടം കുന്നം കണ്ണാടിവയൽ തോടിനെ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്മ ഇടപെടുന്നു. ഇന്ന് രാവിലെ എട്ടിനാണ് തോടിന്റെ ജനകീയ വീണ്ടെടുക്കലിന് തുടക്കം കുറിക്കുന്നത്.മുനിസിപ്പൽ ചെയർ പേഴ്‌സൺ പ്രൊഫ.ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹരികേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ ഉദ്ഘാടനം നിർവ്വഹിക്കും.വാർഡ് കൗൺസിലർ കെ കെ ആർ റഷീദ്,മറ്റ് ജനപ്രതിനിധികൾ , തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, ഹരികേരളം പ്രവർത്തകർ, രാഷ്ട്രീയസാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.