തൊടുപുഴ: പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ യു.ഡി.എഫ് പ്രവർത്തകർ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീർത്തു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. 4.30ന് ഭൂപടത്തിന്റെ ട്രയൽ ആരംഭിച്ചു. അഞ്ചിന് ഭൂപടം ഒരുക്കി. 5.12ന് ഭൂപടത്തിൽ അണിനിരന്നവർ പി.ജെ. ജോസഫ് എം.എൽ.എ ചൊല്ലി കൊടുത്ത മതേതര പ്രതിജ്ഞ ഏറ്റു ചൊല്ലി. തുടർന്ന് നടന്ന പൊതു സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് കൺവീനർ അലക്‌സ് കോഴിമല, പ്രൊഫ. എം.ജെ. ജേക്കബ്, ടി.എം. സലിം, എം.ടി. തോമസ്, എ.കെ. മണി, ഇ.എം.ആഗസ്തി, സി.പി. മാത്യു, ജോയി തോമസ്, എം.എസ്.മുഹമ്മദ്, എ.എം.ഹാരിദ്, കെ.സുരേഷ് ബാബു, ജോൺ നെടിയപാല, മാർട്ടിൻ മാണി, ജി.ബേബി, ജോൺ നെടിയപാല, പി.എൻ.സീതി എന്നിവർ പങ്കെടുത്തു.