ചെറുതോണി: കഞ്ഞിക്കുഴിമക്കുവള്ളിയിൽ കാരക്കുന്നത്ത് സുശീല ദിവാകരനും കുടുംബത്തിനും അരൂർ സ്‌പെഷ്യൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ സ്‌നേഹ ഭവനം നിർമിച്ചു നൽകി. ഏഴു ലക്ഷം രൂപ മുടക്കിയാണ് സ്‌നേഹ ഭവനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. സ്‌പെഷ്യൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാരവാഹി സി.കെ ബൈജു താക്കോൽ ദാനം നിർവ്വഹിച്ചു.
പഞ്ചായത്തംഗം സജീവൻ തേനിയ്ക്കാകുടി, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് ശിവദാസ് പാലയ്ക്കാകുഴി, സെക്രട്ടറി വിജയൻ പാലക്കാട്ട്, അജയൻനെല്ലിക്കുന്നേൽ, എൻ.കെ ദേവദാസ് എന്നിവർ പ്രസംഗിച്ചു.