ചെറുതോണി: ഉപ്പുതോട് ഗവ. യു.പി.സ്‌കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും രക്ഷാകർതൃസമ്മേളനവും പ്രധാനാദ്ധ്യാപിക ഡെയ്‌സി ഫിലിപ്പിന് യാത്രയയപ്പും നാളെ നടത്തുമെന്ന് പി.ടി.എ.ഭാരവാഹികൾ അറിയിച്ചു . ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഹൈടെക് നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. സ്‌കൂളിന് സ്ഥലം നൽകിയവരെ കളക്ടർ എച്ച്. ദിനേശൻ ആദരിക്കും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഡെയ്‌സി ഫിലിപ്പിനെ തഹസീൽദാർ വിൻസന്റ് ജോസഫ് ആദരിക്കും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, വൈസ് പ്രസിഡന്റ് സീമോൻ വാസു, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജു, മുൻ എംപി ജോയ്‌സ് ജോർജ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മുൻ അദ്ധ്യാപകർ സാമൂഹ്യ രാഷ്ട്രീയ സാമുദായിക രംഗത്തേ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്നും ഹെഡ്മിസ്ട്രസ് ഡെയ്‌സി ഫിലിപ്പ് ,ജനറൽ കൺവീനർ സീമോൻ വാസു പബ്ലിസിറ്റി കൺവീനർ സണ്ണി ജോൺ പുൽക്കൂന്നേൽ, മനോജ് കുളപ്പുറം, സുധാകരൻ കൈപ്പടയിൽ, ബിനോയി കുരിശിങ്കൽ എന്നിവർ പറഞ്ഞു.