തൊടുപുഴ: മേലുകാവ് സിഎസ്‌ഐ ഈസ്റ്റ് കേരളാ മഹായിടവകയുടെ 37–ാമത് കൺവെൻഷൻ നാളെ മുതൽ 9 വരെ നടക്കും. നാളെ വൈകിട്ട് 6ന് ചാലമറ്റം എംഡിസിഎംഎസ് സ്‌കൂൾ മൈതാനത്തു നടക്കുന്ന കൺവെൻഷൻ കൊല്ലം – കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കേരളാ മഹായിടവക ബിഷപ് റവ.വി.എസ്.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. ദിവസവും 10നും 2നും 6നും യോഗങ്ങൾ നടക്കും. സിഎസ്‌ഐ മുൻ മോഡറേറ്റർ ബിഷപ് ഡോ. കെ.ജെ.ശാമുവൽ, ബിഷപ് ഡോ. കെ.ജി.ദാനിയൽ, റവ.ഡോ. മോത്തി വർക്കി, റവ. കാൽവിൻ ക്രിസ്റ്റോ, റവ. ഷാജി തോമസ്, റവ. ലിബിൻ രാജ് കന്യാകുമാരി, ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, ഉമ്മൻ ജോൺ, ഷാജി പാപ്പച്ചൻ, ഡൈന വിൽസി തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ മഹാ ഇടവക ട്രഷറാർ റവ: പി. സിമാത്തുക്കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ഐസക്ക്, പി. എസ്. ആൻഡ്രൂസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.