തൊടുപുഴ : ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ജില്ലയിലെ മാനവിക വാണിജ്യ ശാസ്ത്ര വിഷയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര പദം ക്യാമ്പിന് തുടക്കമായി. തൊടുപുഴ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ മൈക്കിൾ സെബാസ്റ്റ്യൻ കോളേജ് വൈസ് പ്രിൻസിപ്പിൾ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട് കോളേജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ , ശാസ്ത്രവിഭാഗം മേധാവി ഡോ. എ പി ഫിലിപ്പ് ചരിത്രവിഭാഗം മേധാവി ഡോ. എം. വി. കൃഷ്ണകുമാർ, അസി. പ്രൊഫസർമാരായ സേവ്യർ കുര്യൻ, ബീന ദീപ്തി ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.