കട്ടപ്പന: കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവം ഇന്നുമുതൽ 12 വരെ ആഘോഷിക്കും. ഇന്നുമുതൽ നാലുവരെ രാവിലെ 6.30 ന് ഗണപതിഹോമം, എട്ടിന് മുളപൂജ, ഒൻപതിന് കലശം, 9.30 ന് ഉച്ചപൂജ, ആറിന് സമൂഹപ്രാർഥന,, 7.05 ന് അത്താഴപൂജ. അഞ്ചിന് പതിവുപൂജകൾക്ക് പുറമേ ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് ഉത്സവസന്ദേശം വിധു എ.സോമൻ, 7.30മുതൽ കലാപരിപാടികൾ. ആറിന് പതിവുപൂജകൾക്ക് പുറമേ വൈകിട്ട് ഏഴിന് ഉത്സവസന്ദേശം വിനോദ് ഉത്തമൻ, തുടർന്ന് കലാപരിപാടികൾ. ഏഴിന് രാവിലെ 5.30 ന് ഗണപതിഹോമം, 9.15 നും 10.30 നും മധ്യേ അഷ്ടബന്ധ നവീകരണ കലശം, വൈകിട്ട് 4.30 ന് മഹാരുദ്രാഭിഷേകം, 7.30 ന് കുടുംബസംഗമവും സത്സംഗവും. എട്ടിന് വൈകിട്ട് 6.30 നും 7.30 നും മധ്യേ കൊടിയേറ്റ് കുമാരൻ തന്ത്രികൾ. ഉത്സവസന്ദേശംബിജു മാധവൻ, എട്ടിന് പ്രഭാഷണം:ബിജു പുളിക്കലേടത്ത്. ഒൻപതിന് രാത്രി 7.15 ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. 10 ന് രാവിലെ ഒൻപതിന് നവഗ്രഹപൂജയും നവഗ്രഹശാന്തി ഹോമവും, ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30 ന് കോട്ടയം കമ്യൂണിക്കേഷൻസിന്റെ ഗാനമേള. 11 ന് വൈകിട്ട് ഏഴുമുതൽ സർവൈശ്വര്യപൂജ. 12 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10 ന് ഭാഗവതപാരായണം, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, ഏഴിന് ദീപാരാധന, രാത്രി ഒൻപതിന് മെഗാ തിരുവാതിരകളി.