തൊടുപുഴ : കാര്യുണ്യത്തിന്റ ശുശ്രൂഷയായി നേഴ്സിംഗിനെ കരുതണമെന്ന് മൂവാറ്റുപുഴ മെഡ്രോപോളിറ്റൻ ബിഷപ്പ് ഡോ. യൂഹന്നാൻ മാർ തിയോഡോസിയൂസ്. പറഞ്ഞു
നഴ്സിംഗ് ജോലി ഒരു സർവ്വീസായി കണ്ടുകൊണ്ട് നിങ്ങൾ ജോലി ചെയ്യണം. അസുഖങ്ങൾക്ക് ശരീരികമായി മരുന്നുകൊടുക്കുന്നതുപോലെ തന്നെ അല്പം കാരുണ്യവും സ്‌നേഹവും കൊടുത്താൽ രോഗം വേഗം മാറുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി ബിഷപ്പ് പറഞ്ഞു. മുതലക്കോടം ഹോളി ഫാമിലി നഴ്സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിംഗും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കോതമംഗലം രൂപതാ മെഡിക്കൽ കൗൺസിലർ സിസ്റ്റർ. സിംലി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പിൾ സിസ്റ്റർ. ഡാർലി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പിൾ സിസ്റ്റർ. മേഴ്സി ആഗ്നൽ വിദ്യാർത്ഥികൾക്ക് തിരി കത്തിച്ചു നൽകി. നേഴ്സിംഗ് സൂപ്രണ്ട്. സി. സ്മിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡീൻ കുര്യാക്കോസ് എം. പി ,ആശുപത്രി ഡയറക്ടർ സിസ്റ്റർ. ത്രേസ്യാമ്മ പള്ളിക്കുന്നേൽ മുതലക്കോടം പള്ളി വികാരി ഫാ. ജോസഫ് അടപ്പൂർ, ഡോ. ജെറിൻ റോമിയോ, ബെന്നറ്റ് എലിസബത്ത,് സ്റ്റീനിയ ജിജോ, ബിന്ദു ജോസഫ് എന്നിവർ പ്രസംഗിച്ചു.